Monday, August 24, 2009

നിന്നോട്...

നന്മ തന്‍ കൈകളെ, വചനങ്ങളേയും,

ഇപ്പാരിലണുവേപ്പോല്‍ കുറച്ചതെന്തേ?

ഇനിയൊരു നേതാവോ , അവതാരമോ,

ഉണരുവാനുറക്കമായിരിപ്പതുണ്ടോ?

തിന്മ തന്‍ കൈകളേ വചനങ്ങളേയും,

ഇപ്പാരിന്നളവേക്കാള്‍ വിതച്ചതെന്തേ?

തീക്കട്ടയേപ്പോല്‍ നന്മയെന്‍ കൈകളില്‍,

കാക്കേണ്ടയോ ഞാന്‍ ഇപ്പാരിലണുവേ?

പൊരുതാനും, കരുതാനും കയറുണ്ട് കയ്യില്‍,

നിന്‍ വചനമാം കയര്‍ ‍കരുത്തായ് കയ്യില്‍

ഉണരുന്നു ഞാനിന്ന് നന്ദിയ്യോടെ,

വഴിയതിലിനിയൊന്നു കാണിച്ചു താ നീ...

---- ശുഭം ----

No comments:

Post a Comment

Manorama Online Latest News